Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Kb Ganesh Kumar

ആഗോള അയ്യപ്പ സംഗമ വിവാദം; ദൈ​വ​ത്തി​ന്‍റെ മു​ത​ല് മോ​ഷ്ടി​ച്ച​വ​ർ അ​നു​ഭ​വി​ക്കുമെന്ന് മ​ന്ത്രി കെ.​ബി. ഗ​ണേ​ഷ് കു​മാ​ർ

തൃ​ശൂ‌‍‌​ർ: ആ​ഗോ​ള അ​യ്യ​പ്പ സം​ഗ​മ വി​വാ​ദ​ത്തി​ൽ പ്ര​തി​ക​ര​ണ​വു​മാ​യി മ​ന്ത്രി കെ.​ബി. ഗ​ണേ​ഷ് കു​മാ​ർ. ക​ണ​ക്കി​ൽ തെ​റ്റു​ണ്ടെ​ങ്കി​ൽ അ​ത് ക​റ​ക്റ്റ് ചെ​യ്തു കൊ​ടു​ക്കേ​ണ്ട​ത് ദേ​വ​സ്വം ബോ​ർ​ഡി​ന്‍റെ ജോ​ലി​യാ​ണെ​ന്നും സ​ർ​ക്കാ​രി​ന് അ​തി​ൽ പ​ങ്കി​ല്ലെ​ന്നും ഗ​ണേ​ഷ് കു​മാ​ർ പ​റ​ഞ്ഞു. തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡ് ക​ണ​ക്കു​ക​ൾ ക്ര​മീ​ക​രി​ച്ച് കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ക്ക​ണ​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

'ക​ണ​ക്കു​ക​ൾ എ​പ്പോ​ഴും കൃ​ത്യ​മാ​യി​രി​ക്ക​ണം എ​ന്ന​താ​ണ് എ​ൽ​ഡി​എ​ഫ് ന​യം. പാ​ർ​ട്ടി​ക്ക് അ​ക​ത്തു​പോ​ലും ക​ണ​ക്കി​ൽ എ​ന്തെ​ങ്കി​ലും വ്യ​ത്യാ​സം ഉ​ണ്ടെ​ങ്കി​ൽ ന​ട​പ​ടി​യെ​ടു​ക്കു​ന്ന പാ​ർ​ട്ടി​യാ​ണ് സി​പി​എം. പൈ​സ എ​ടു​ക്കു​ന്ന​തി​ൽ ചി​ല ആ​ളു​ക​ൾ ചി​ല വേ​ല​ത്ത​ര​ങ്ങ​ൾ കാ​ണി​ക്കും. അ​ത് സ​ർ​ക്കാ​രി​നെ ബാ​ധി​ക്കു​ന്ന കാ​ര്യ​മ​ല്ല. സ​ർ​ക്കാ​ർ സം​വി​ധാ​ന​ങ്ങ​ളോ മ​ന്ത്രി​യോ ഇ​തി​നു​വേ​ണ്ടി പ്ര​വ​ർ​ത്തി​ച്ചി​ട്ടി​ല്ല.'-​ഗ​ണേ​ഷ് കു​മാ​ർ വ്യ​ക്ത​മാ​ക്കി.

ദേ​വ​സ്വം ബോ​ർ​ഡി​ൽ നി​ന്നൊ​ക്കെ പൈ​സ അ​ടി​ച്ചു​മാ​റ്റു​ന്ന​ത് കേ​ര​ള​ത്തി​ൽ ആ​ദ്യ​ത്തെ സം​ഭ​വ​മ​ല്ല. അ​വ​ർ അ​നു​ഭ​വി​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്. ദൈ​വ​ത്തി​ന്റെ മു​ത​ല് മോ​ഷ്ടി​ച്ച​വ​ർ അ​നു​ഭ​വി​ക്കും. എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​ർ അ​ധി​കാ​ര​ത്തി​ൽ വ​ന്ന​തു​കൊ​ണ്ട് ന​ട​ന്ന മോ​ഷ​ണം അ​ല്ല ഇ​തെ​ന്നും മ​ന്ത്രി കെ ​ബി ഗ​ണേ​ഷ് കു​മാ‍‍‍​ർ‍ കൂ​ട്ടി​ച്ചേ‍​ർ​ത്തു.

ആ​ഗോ​ള അ​യ്യ​പ്പ സം​ഗ​മ​ത്തി​ലെ ഓ​ഡി​റ്റ് റി​പ്പോ​ർ​ട്ടി​ൽ പി​ഴ​വ് വ​ന്ന​താ​യി ദേ​വ​സ്വം ബോ​ർ​ഡ് പ്ര​സി​ഡ​ന്റ് കെ. ​ജ​യ​കു​മാ‍​ർ ഇ​ന്ന് സ​മ്മ​തി​ച്ചി​രു​ന്നു. ഓ​ഡി​റ്റ് റി​പ്പോ​ർ​ട്ട് ദേ​വ​സ്വം ബോ​ർ​ഡ് പ​രി​ശോ​ധി​ച്ചെ​ന്നും റി​പ്പോ​ർ​ട്ട് അ​ന്തി​മ​മ​ല്ലെ​ന്നും ജ​യ​കു​മാ​ർ പ​റ​ഞ്ഞ

Kerala

സ​ദ​സി​ല്‍ ആ​ളി​ല്ല; മ​ന്ത്രി കെ.​ബി.​ഗ​ണേ​ഷ് കു​മാ​ർ പ​രി​പാ​ടി ബ​ഹി​ഷ്ക​രി​ച്ചു

തി​രു​വ​ന​ന്ത​പു​രം: സ​ദ​സി​ല്‍ ആ​ളി​ല്ലാ​ത്ത​തി‌​ന്‍റെ പേ​രി​ൽ മോ​ട്ടാ​ര്‍ വാ​ഹ​ന​വ​കു​പ്പി​ന്‍റെ പ​രി​പാ​ടി ബ​ഹി​ഷ്ക​രി​ച്ച് മ​ന്ത്രി കെ.​ബി.​ഗ​ണേ​ഷ് കു​മാ​ർ. മോ​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പി​ന്‍റെ വാ​ഹ​ന​ങ്ങ​ൾ ഫ്ലാ​ഗ് ചെ​യ്യു​ന്ന പ​രി​പാ‌​ടി​യി​ൽ നി​ന്നാ​ണ് മ​ന്ത്രി പ്ര​കോ​പി​ത​നാ​യി ഇ​റ​ങ്ങി​പ്പോ​യ​ത്.

വാ​ഹ​ന​ങ്ങ​ള്‍ പാ​ര്‍​ക്ക് ചെ​യ്ത രീ​തി​യും സ​ദ​സി​ല്‍ ആ​ളി​ല്ലാ​ത്ത​തു​മാ​ണ് മ​ന്ത്രി​യെ പ്ര​കോ​പി​പ്പി​ച്ച​ത്. തി​രു​വ​ന​ന്ത​പു​രം ക​ന​ക​ക്കു​ന്ന് കൊ​ട്ടാ​രം പ​രി​സ​ര​ത്ത് വെ​ച്ച് മു​ന്‍​കൂ​ട്ടി നി​ശ്ച​യി​ച്ചി​രു​ന്ന ച​ട​ങ്ങാ​ണ് ആ​രം​ഭി​ച്ച​തി​ന് പി​ന്നാ​ലെ റ​ദ്ദാ​ക്കു​ന്ന​താ​യി മ​ന്ത്രി അ​റി​യി​ച്ച​ത്.

ഫ്ലാ​ഗ്ഓ​ഫ് ചെ​യ്യേ​ണ്ട വാ​ഹ​ന​ങ്ങ​ൾ കൊ​ട്ടാ​ര​ത്തി​നു മു​ന്നി​ലേ​ക്ക് ക​യ​റ്റി നി​ർ​ത്ത​ണ​മെ​ന്ന് മ​ന്ത്രി നേ​ര​ത്തെ ത​ന്നെ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് നി​ർ​ദേ​ശം ന​ൽ​കി​യി​രു​ന്നു. എ​ന്നാ​ൽ സം​ഘാ​ട​ക​ർ ഇ​ത് അ​നു​സ​രി​ക്കാ​ൻ ത​യാ​റാ​യി​ല്ല.

വി.​കെ.​പ്ര​ശാ​ന്ത് എം​എ​ൽ​എ​യു​ടെ പ്ര​സം​ഗം ക​ഴി​ഞ്ഞ​തി​ന് പി​ന്നാ​ലെ മ​ന്ത്രി ഉ​ദ്യോ​ഗ​സ്ഥ​രെ ശാ​സി​ക്കു​ക​യും പ​രി​പാ​ടി റ​ദ്ദാ​ക്കി​യ​താ​യി അ​റി​യി​ച്ച് മ​ട​ങ്ങി പോ​കു​ക​യു​മാ​യി​രു​ന്നു. അ​ഡീ​ഷ​ണ​ൽ ട്രാ​ൻ​സ്പോ​ർ​ട്ട് ക​മ്മീ​ഷ​ണ​ർ ഡോ.​പി.​എ​സ്.​പ്ര​മോ​ജ് ശ​ങ്ക​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള ഉ​ദ്യോ​ഗ​സ്ഥ​ർ അ​തി​ഥി​ക​ളായി പ​ട്ടി​ക​യി​ലു​ണ്ടാ​യി​രു​ന്നു.

പ​രി​പാ​ടി​യി​ൽ മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പി​ന്‍റെ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ പ്രാ​തി​നി​ധ്യം കു​റ​വാ​യി​രു​ന്നു. ഇ​തും മ​ന്ത്രി​യെ ചൊ​ടി​പ്പി​ച്ചു. വ​ള​രെ കു​റ​ച്ചു ക​സേ​ര​ക മാ​ത്ര​മാ​ണ് വേ​ദി​യി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്. കെ​എ​സ്ആ​ർ​ടി​സി​യാ​ണ് ഒ​രു പ​രി​പാ​ടി വെ​ച്ചി​രു​ന്ന​തെ​ങ്കി​ൽ എ​ല്ലാ​വ​രും എ​ത്തി​യേ​നെ.

നി​ല​വി​ൽ ഇ​വി​ടെ​യു​ള്ള​ത് ത​ന്‍റെ പാ​ർ​ട്ടി​ക്കാ​രും കു​റ​ച്ച് കെ​എ​സ്ആ​ർ​ടി​സി ഉ​ദ്യോ​ഗ​സ്ഥ​രും മാ​ത്ര​മാ​ണെ​ന്നും മ​ന്ത്രി കു​റ്റ​പ്പെ​ടു​ത്തി. ത​ന്‍റെ നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ക്കാ​ത്ത ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കെ​തി​രെ ന​ട​പ​ടി​യു​ണ്ടാ​കു​മെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു.

കൊ​ട്ട​ര​ത്തി​ന്‍റെ മു​ന്നി​ൽ വാ​ഹ​ന​ങ്ങ​ൾ പാ​ർ​ക്ക് ചെ​യ്താ​ൽ ടൈ​ല്‍ പൊ​ട്ടി​പ്പോ​കു​മെ​ന്നും അ​തി​നാ​ലാ​ണ് വാ​ഹ​ന​ങ്ങ​ൾ അ​വി‌​ടെ ഇ‌​ടാ​ഞ്ഞ​തെ​ന്നും അ​ധി​കൃ​ത​ർ വ്യക്തമാക്കി.

Latest News

Up